HomeGULFസബാഹിയയിൽ വഴിതടസ്സമുണ്ടാക്കിയ ഏഴ് മൊബൈൽ വാഹനങ്ങൾ കുവൈറ്റ് മുൻസിപ്പാലിറ്റി പിടിച്ചെടുത്തു

സബാഹിയയിൽ വഴിതടസ്സമുണ്ടാക്കിയ ഏഴ് മൊബൈൽ വാഹനങ്ങൾ കുവൈറ്റ് മുൻസിപ്പാലിറ്റി പിടിച്ചെടുത്തു

spot_img

കുവൈറ്റ് സിറ്റി: മുൻസിപ്പൽ ചട്ട ലംഘനങ്ങൾക്കെതിരെയുള്ള പരിശോധന ശക്തമാക്കി കുവൈറ്റ് മുൻസിപ്പാലിറ്റി. അഹമ്മദി ഗവർണറേറ്റിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ തെക്കൻ സബാഹിയ മേഖലയിൽ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഏഴ് മൊബൈൽ വാഹനങ്ങൾ മുൻസിപ്പാലിറ്റി പിടിച്ചെടുത്തു.

നഗര ശുചിത്വം ഉറപ്പുവരുത്തുന്നതിനും പൊതുവഴികളിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ശക്തമായ ഫീൽഡ് പരിശോധനകളാണ് മുൻസിപ്പാലിറ്റി നടത്തിവരുന്നത്. നിയമലംഘകരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് പരിശോധനകൾ ഊർജ്ജിതമാക്കിയിരിക്കുന്നതെന്ന് അഹമ്മദി ഗവർണറേറ്റ് മുൻസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ സാദ് അൽ ഖുറൈഞ്ച് വ്യക്തമാക്കി.

താമസ മേഖലകളുടെ ഭംഗി നശിപ്പിക്കുന്നതും പൊതുനിരത്തുകളിലെ ഗതാഗതം തടസ്സപ്പെടുത്തുന്നതുമായ എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സബാഹിയയിൽ നിന്ന് പിടിച്ചെടുത്ത ഏഴ് മൊബൈൽ കച്ചവട വാഹനങ്ങളും മുൻസിപ്പാലിറ്റിയുടെ കസ്റ്റഡി യാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഗവർണറേറ്റിലുടനീളം വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, നഗര ശുചിത്വവും റോഡ് ഉപയോഗ നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!