HomeGULF425 പ്രവാസികളുടെ വിലാസങ്ങൾ റദ്ദാക്കി സിവിൽ ഇൻഫർമേഷൻ അതോറിറ്റി; അപ്‌ഡേറ്റ് ചെയ്യാൻ 30 ദിവസം സമയം

425 പ്രവാസികളുടെ വിലാസങ്ങൾ റദ്ദാക്കി സിവിൽ ഇൻഫർമേഷൻ അതോറിറ്റി; അപ്‌ഡേറ്റ് ചെയ്യാൻ 30 ദിവസം സമയം

spot_img

കുവൈറ്റ് സിറ്റി: കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെത്തുടർന്നും 425 പേരുടെ താമസസ്ഥല വിലാസങ്ങൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി റദ്ദാക്കി. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ച വാർത്തയിലാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

വിലാസം നഷ്ടപ്പെട്ടവർ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പുതിയ താമസസ്ഥലത്തിന്റെ വിലാസം സിവിൽ ഐഡിയിൽ രേഖപ്പെടുത്തേണ്ടതാണ്. ഇതിനായി ആവശ്യമായ രേഖകൾ സഹിതം സർക്കാരിന്റെ ഏകീകൃത ആപ്പായ സഹേൽ വഴി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.നിശ്ചിത സമയത്തിനുള്ളിൽ വിലാസം പുതുക്കാത്തവർക്കെതിരെ 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചട്ടം ലംഘിക്കുന്നവരിൽ നിന്ന് വ്യക്തിയൊന്നിന് 100 കുവൈറ്റ് ദിനാർ വരെ പിഴ ഈടാക്കുന്നതാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!