കുവൈത്ത്സിറ്റി: കുവൈത്തിലെ കടുത്ത വേനൽക്കാലത്തോടൊപ്പം ഈന്തപ്പഴ വിളവെടുപ്പും സജീവമായി. വീടുകളിലും ഫാമുകളിലും റോഡരികുകളിലുമുള്ള ഈന്തപ്പനകളിൽ കുലകളായി പഴുത്ത ഈന്തപ്പഴങ്ങൾ നിറഞ്ഞുനിൽക്കുകയാണ്.
വേനൽക്കാലത്തെ പ്രധാന സീസണായ ഈന്തപ്പഴ വിളവെടുപ്പിനെ തുടർന്ന് വിപണികളിൽ പുതിയ ഈന്തപ്പഴങ്ങൾക്ക് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. ഓരോ വർഷവും ഈ സീസണിനായി കാത്തിരിക്കുന്ന സ്വദേശികളും താമസക്കാരും പുതുതായി ലഭിക്കുന്ന ഈന്തപ്പഴങ്ങൾ വാങ്ങാൻ വിപണികളിലേക്ക് എത്തുകയാണ്.കുവൈത്തിലെ ദിവാനിയകളിലും കുടുംബസംഗമങ്ങളിലും അതിഥിസൽക്കാരത്തിന്റെ പ്രധാന വിഭവങ്ങളിലൊന്നായ പുതിയ ഈന്തപ്പഴം വേനൽക്കാലത്തിന്റെ സാംസ്കാരിക പ്രതീകമായും കണക്കാക്കപ്പെടുന്നു.



