HomeGULFഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ നൽകുന്നത് കുവൈത്ത് താത്കാലികമായി നിർത്തിവെച്ചു

ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ നൽകുന്നത് കുവൈത്ത് താത്കാലികമായി നിർത്തിവെച്ചു

spot_img

കുവൈത്ത് സിറ്റി: സിംഗിൾ-ഓണർ ബിസിനസ് അഥവാ ഫ്രീലാൻസ് ബിസിനസ് വിഭാഗത്തിൽപ്പെട്ട പുതിയ ലൈസൻസുകൾ വിതരണം ചെയ്യുന്നത് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം താത്കാലികമായി നിർത്തിവെച്ചു.

ഈ മേഖലയിലെ ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പുനഃപരിശോധിച്ച് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.പുതിയതായി ഫ്രീലാൻസ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ഈ വിലക്ക് ബാധകമാകുന്നത്. നിലവിൽ സാധുവായ ലൈസൻസുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഈ തീരുമാനം യാതൊരുവിധത്തിലും ബാധിക്കില്ല. നിലവിലുള്ള ഏകാംഗ കമ്പനികൾക്ക് സാധാരണ പോലെ പ്രവർത്തനം തുടരാവുന്നതാണ്.

ഈ പുനഃപരിശോധനാ കാലയളവിൽ ഇവരുടെ നിയമപരമായ പദവിയിലോ ബിസിനസ് പ്രവർത്തനങ്ങളിലോ ലൈസൻസുകളിലോ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് മന്ത്രാലയം അറിയിച്ചു.ലൈസൻസ് വിതരണ നടപടികൾ കൂടുതൽ പുനഃസംഘടിപ്പിക്കുന്നതിനും, നിലവിലെ ചട്ടങ്ങൾ കുവൈത്തിലെ ആധുനിക വാണിജ്യ അന്തരീക്ഷത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് അപേക്ഷകൾ താത്കാലികമായി സ്വീകരിക്കുന്നത് നിർത്തിവെച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!