HomeGULFകടുത്ത ചൂടും പൊടിക്കാറ്റും ഉയർന്ന ആർദ്രതയും: കാലാവസ്ഥാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കടുത്ത ചൂടും പൊടിക്കാറ്റും ഉയർന്ന ആർദ്രതയും: കാലാവസ്ഥാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

spot_img

കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂടും പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂടും രാത്രിയിൽ ഉയർന്ന ചൂടും അനുഭവപ്പെടും. ശനിയാഴ്ച വൈകുന്നേരത്തോടെ തീരദേശ മേഖലകളിൽ അന്തരീക്ഷ ആർദ്രത വർദ്ധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി വരണ്ടതും ചൂടുള്ളതുമായ വായുപ്രവാഹം രാജ്യത്തേക്ക് എത്തുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി പറഞ്ഞു.

മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുണ്ട്.വെള്ളിയാഴ്ച കടുത്ത ചൂടാണ് പ്രതീക്ഷിക്കുന്നത്. പരമാവധി താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും തിരമാലകൾ 1 മുതൽ 4 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ശനിയാഴ്ച വൈകുന്നേരത്തോടെ ആർദ്രത വീണ്ടും ഉയരും.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!