HomeGULFമനുഷ്യക്കടത്തിനെതിരെ കുവൈറ്റിൽ ബോധവൽക്കരണ പരിപാടി; തൊഴിൽ അവകാശ സംരക്ഷണം ഉറപ്പാക്കാൻ മാൻപവർ അതോറിറ്റി

മനുഷ്യക്കടത്തിനെതിരെ കുവൈറ്റിൽ ബോധവൽക്കരണ പരിപാടി; തൊഴിൽ അവകാശ സംരക്ഷണം ഉറപ്പാക്കാൻ മാൻപവർ അതോറിറ്റി

spot_img

കുവൈറ്റ് സിറ്റി: ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിദേശകാര്യ മന്ത്രാലയം, കുവൈറ്റ് ട്രേഡ് യൂണിയൻ ഫെഡറേഷൻ, കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുമായി സഹകരിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ എഞ്ചിനീയർ റബാബ് അൽ ഒസൈമി, ഷെയ്ഖ ജവാഹർ അൽ സബാഹ്, കുവൈറ്റിലെ വിവിധ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മനുഷ്യക്കടത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യം, സുരക്ഷ, മാനവികത, അവകാശങ്ങൾ എന്നീ നാല് പ്രധാന മൂല്യങ്ങളെ പ്രതിനിധീകരിച്ച് അതോറിറ്റി നാല് ഇന്ററാക്ടീവ് ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും കുവൈറ്റിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.

ഓരോ വ്യക്തിയും ജന്മനാ അർഹിക്കുന്ന സ്വാതന്ത്ര്യം മാനവികതയുടെയും ആത്മാഭിമാനത്തിന്റെയും അടിസ്ഥാനമാണ്. ഒരാൾ മനുഷ്യക്കടത്തിന് ഇരയാകുമ്പോൾ ഈ സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്. അതിനാൽ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത് കേവലം ഒരു നിയമപരമായ കാര്യം മാത്രമല്ല, മാനുഷികമായ അവകാശവുമാണ്.

സുരക്ഷിതമായ അന്തരീക്ഷം ആളുകൾക്ക് ജീവിക്കാനും ജോലി ചെയ്യാനും കൂടുതൽ ഉൽപ്പാദനക്ഷമമാകാനും അവസരമൊരുക്കുന്നു. മാനവികത എന്നാൽ അവകാശങ്ങളുടെ സംരക്ഷണവും ആവശ്യക്കാർക്ക് സഹായഹസ്തം നീട്ടലുമാണ്. മനുഷ്യക്കടത്തിനെതിരെ നിലകൊള്ളുന്നത് ഒരു ബാധ്യത മാത്രമല്ല, വലിയൊരു മാനുഷിക ഉത്തരവാദിത്തം കൂടിയാണ്. ഈ പറഞ്ഞ തത്വങ്ങളുടെ ആകത്തുകയാണ് ഓരോ വ്യക്തിയുടെയും അവകാശങ്ങൾ എന്ന് ചടങ്ങിൽ വ്യക്തമാക്കപ്പെട്ടു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!