HomeGULFലൈസൻസ് ലംഘനങ്ങൾ: ഫർവാനിയയിൽ പരിശോധന കർശനമാക്കി കുവൈറ്റ് മുൻസിപ്പാലിറ്റി; 28 ലംഘനങ്ങളും 7 മുന്നറിയിപ്പുകളും നൽകി

ലൈസൻസ് ലംഘനങ്ങൾ: ഫർവാനിയയിൽ പരിശോധന കർശനമാക്കി കുവൈറ്റ് മുൻസിപ്പാലിറ്റി; 28 ലംഘനങ്ങളും 7 മുന്നറിയിപ്പുകളും നൽകി

spot_img

കുവൈറ്റ് സിറ്റി: വ്യാപാര സ്ഥാപനങ്ങളും പരസ്യങ്ങളും മുൻസിപ്പാലിറ്റി നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫർവാനിയ ഗവർണറേറ്റിൽ പരിശോധന കർശനമാക്കി കുവൈറ്റ് മുൻസിപ്പാലിറ്റി. ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനാ പ്രചാരണത്തിൽ 28 നിയമലംഘനങ്ങൾ കണ്ടെത്തുകയും 7 മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു.

‘കൃത്യമായ വഴിയിലൂടെ നിങ്ങളുടെ ബിസിനസ്സ് ലൈസൻസ് നേടുക’ (Get Your Business Licensed and Your Steps Are Correct) എന്ന ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. വാണിജ്യ-വ്യാവസായിക സ്ഥാപനങ്ങളുടെ പ്രവർത്തന ലൈസൻസുകൾ, ഹെൽത്ത് ലൈസൻസുകൾ, പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള പെർമിറ്റുകൾ എന്നിവയുടെ സാധുത സംഘം നേരിട്ട് വിലയിരുത്തി.

ഫർവാനിയ ഗവർണറേറ്റിലെ വിവിധ വ്യവസായിക-വാണിജ്യ മേഖലകളിൽ പരിശോധനാ സംഘം ഫീൽഡ് വിസിറ്റുകൾ നടത്തുകയും അനുമതിയില്ലാത്ത പ്രവർത്തനങ്ങൾ തടയുകയും ചെയ്തതായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നിയമങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.രാജ്യത്തുടനീളം ബിസിനസ്സ് ലൈസൻസ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും വരും ആഴ്ചകളിൽ എല്ലാ ഗവർണറേറ്റുകളിലും സമാനമായ ഫീൽഡ് പരിശോധനകൾ തുടരുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!