HomeGULFതൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം: 'സഹൽ' ആപ്പിൽ പുതിയ വിസിൽബ്ലോവർ സേവനവുമായി പാം

തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം: ‘സഹൽ’ ആപ്പിൽ പുതിയ വിസിൽബ്ലോവർ സേവനവുമായി പാം

spot_img

കുവൈറ്റ് സിറ്റി: തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി ‘സഹൽ’ ആപ്ലിക്കേഷൻ വഴി ‘റിപ്പോർട്ട്’ സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ പരിധിയിൽ വരുന്ന നിയമലംഘനങ്ങൾ ഡിജിറ്റലായി അധികൃതരെ അറിയിക്കാൻ സ്വദേശികൾക്കും വിദേശികൾക്കും ഈ സേവനത്തിലൂടെ സാധിക്കും.രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തെറ്റായ പ്രവണതകൾ തടയുന്നതിനും തൊഴിൽ-മാനവിക വിഷയങ്ങളിൽ ഇടപെടുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളിൽ പങ്കാളികളാകാൻ ഈ സേവനം പൊതുജനങ്ങളെ സഹായിക്കുമെന്ന് പാം പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ മുഹമ്മദ് അൽ-മുസൈനി പറഞ്ഞു.

പൊതുജന പങ്കാളിത്തം വർദ്ധിപ്പിച്ച് തൊഴിൽ വിപണിയെ കൃത്യമായി ക്രമീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ സേവനം ആരംഭിച്ചതെന്ന് പാം പബ്ലിക് റിലേഷൻസ് സൂപ്പർവൈസർ നാദിയ അൽ-ഹമദ് അറിയിച്ചു. വിവരങ്ങൾ കൈമാറുന്ന വിസിൽബ്ലോവർമാരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും യാതൊരു കാരണവശാലും ഇത് പുറത്തുവിടില്ലെന്നും അവർ ഉറപ്പുനൽകി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!