HomeGULFട്രാഫിക് സിഗ്നൽ മാറുന്നതിന് മുൻപ് മുന്നറിയിപ്പ്; റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ കുവൈറ്റിൽ പുതിയ സിഗ്നൽ സംവിധാനം

ട്രാഫിക് സിഗ്നൽ മാറുന്നതിന് മുൻപ് മുന്നറിയിപ്പ്; റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ കുവൈറ്റിൽ പുതിയ സിഗ്നൽ സംവിധാനം

spot_img

കുവൈറ്റ് സിറ്റി: ട്രാഫിക് സിഗ്നലുകൾ മാറും മുൻപ് ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന ‘ട്രാഫിക് ലൈറ്റ് പ്രീ-അലേർട്ട് സിസ്റ്റം’ അവതരിപ്പിച്ച് കുവൈറ്റ്. വാഹനം നിർത്താനും സുരക്ഷിതമായി മുന്നോട്ട് എടുക്കാനും ആവശ്യമായ സമയം നൽകുക എന്നതാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സംവിധാനം അനുസരിച്ച് സിഗ്നൽ ലൈറ്റുകൾ മാറുന്നതിന് തൊട്ടുമുൻപ് ഒരു മുൻകൂർ മുന്നറിയിപ്പ് ലൈറ്റ് തെളിയും. ഇത് വഴി വാഹനമോടിക്കുന്നവർക്ക് പെട്ടെന്നുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുരക്ഷിതമായി തീരുമാനമെടുക്കാൻ സാധിക്കും.

രണ്ട് തരത്തിലുള്ള അലേർട്ടുകളാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്: റെഡ് ലൈറ്റ് അലേർട്ട്: സിഗ്നൽ പച്ചയാകാൻ പോകുന്നുവെന്നും സുരക്ഷിതമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കണമെന്നും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഗ്രീൻ ലൈറ്റ് അലേർട്ട്: സിഗ്നൽ മാറാൻ പോകുന്നുവെന്നും വാഹനത്തിന്റെ വേഗത കുറച്ച് സുരക്ഷിതമായി നിർത്താൻ തയ്യാറെടുക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

കവലകളിൽ പെട്ടെന്ന് ബ്രേക്ക് ഇടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ, ആശയക്കുഴപ്പങ്ങൾ എന്നിവ ഒഴിവാക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!