കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് (നബിദിനം) ഓഗസ്റ്റ് 27 വ്യാഴാഴ്ച കുവൈത്തിൽ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു.പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു അതോറിറ്റികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 27ന് പ്രവർത്തനം നിർത്തിവയ്ക്കും. ഹിജ്റ വർഷം 1448ലെ പ്രവാചക ജന്മദിനത്തോടനുബന്ധിച്ചാണ് അവധി.അവധിക്ക് ശേഷം ഓഗസ്റ്റ് 30 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.അതേസമയം, പ്രത്യേക സ്വഭാവത്തിലുള്ള സേവനങ്ങൾ നൽകുന്ന സർക്കാർ സ്ഥാപനങ്ങളുടെ അവധി പൊതുതാൽപര്യം പരിഗണിച്ച് അതത് സ്ഥാപനങ്ങളുടെ ചുമതലയുള്ള അധികൃതർ തീരുമാനിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.



