HomeGULFഒരാഴ്ചയ്ക്കിടെ 29,000-ത്തിലധികം ട്രാഫിക് ലംഘനങ്ങൾ: പരിശോധന ശക്തമാക്കി കുവൈറ്റ് ട്രാഫിക് വിഭാഗം

ഒരാഴ്ചയ്ക്കിടെ 29,000-ത്തിലധികം ട്രാഫിക് ലംഘനങ്ങൾ: പരിശോധന ശക്തമാക്കി കുവൈറ്റ് ട്രാഫിക് വിഭാഗം

spot_img

കുവൈറ്റ് സിറ്റി: ഓഗസ്റ്റ് 3 മുതൽ 9 വരെയുള്ള കാലയളവിൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ 29,060 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

പരിശോധനയുടെ ഭാഗമായി ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 21 പേരെ ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ തടങ്കലിലാക്കുകയും, 9 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കൂടാതെ 341 കാറുകളും 4 മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു.ഇക്കാലയളവിൽ ആകെ 2,249 ട്രാഫിക് പരാതികളിലാണ് പോലീസ് ഇടപെട്ടത്. 859 റോഡപകടങ്ങളിൽ പട്രോളിംഗ് സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു; ഇതിൽ 141 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

സെക്യൂരിറ്റി പരിശോധനയ്ക്കിടെ മയക്കുമരുന്ന് കൈവശം വെച്ചതിന് ഒരാളെയും, ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 5 പേരെയും അറസ്റ്റ് ചെയ്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ഇതോടൊപ്പം താമസരേഖകളുടെ കാലാവധി കഴിഞ്ഞ 63 പേരും തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത 4 പേരും പിടിയിലായി. കൂടാതെ വിവിധ കേസുകളിൽ വാറണ്ടുള്ള 52 പേരെയും 20 വാഹനങ്ങളെയും പോലീസ് കസ്റ്റഡിയിലെടുത്ത് മേൽനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!