കുവൈറ്റ് സിറ്റി:കുറഞ്ഞുവരുന്ന രക്തശേഖരത്തിന് പരിഹാരം കാണുന്നതിനും കുവൈറ്റ് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചും കേരള അസോസിയേഷൻ കുവൈറ്റും ബ്ലഡ് ഡോണർസ് കേരള (ബിഡികെ) കുവൈറ്റ് ചാപ്റ്ററും സംയുക്തമായി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. “നിങ്ങളുടെ രക്തദാനം, ഒരു ജീവന്റെ പ്രതീക്ഷയാകാം” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.2026 സെപ്റ്റംബർ 25, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 5 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ഈ മഹത്തായ ദൗത്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്:ഗൂഗിൾ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdOQeeYGIk4vHBzUn6ttFN4rgh30lPMWH1pM4j7vGV56v0c7Q/viewform
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഫോൺ നമ്പറുകൾ: 60661283, 99753705, 5583167



