കുവൈത്ത് സിറ്റി, സെപ്റ്റംബർ 24: കുവൈത്തിലെ അൽ നുസ്ഹ (Al-Nuzha) പ്രദേശത്തിന് എതിർവശത്തുള്ള റോഡിലെ മൂന്ന് ലെയിനുകൾ റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി 25 ദിവസത്തേക്ക് അടച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.സെക്കൻഡ് റിംഗ് റോഡ് മുതൽ തേർഡ് റിംഗ് റോഡിന് അപ്പുറത്തേക്ക് നീളുന്ന ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഫാസ്റ്റ് ലെയിൻ, മിഡിൽ ഫാസ്റ്റ് ലെയിൻ, മിഡിൽ ലെയിൻ എന്നിവയാണ് അടച്ചിരിക്കുന്നത്.
സെപ്റ്റംബർ 22 ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച നിയന്ത്രണം 25 ദിവസത്തേക്ക് തുടരും.പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ ഭാഗത്തുകൂടി യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിർദേശങ്ങൾ അനുസരിച്ച് ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



