HomeGULFപൊതുസ്ഥലങ്ങൾക്ക് സമീപം വിഷച്ചെടികൾ കണ്ടെത്തിയതായി റിപ്പോർട്ട്; കുവൈറ്റ് എൻവയോൺമെന്റ് അതോറിറ്റിയും പോയ്സൺ കൺട്രോൾ സെന്ററും യോഗം...

പൊതുസ്ഥലങ്ങൾക്ക് സമീപം വിഷച്ചെടികൾ കണ്ടെത്തിയതായി റിപ്പോർട്ട്; കുവൈറ്റ് എൻവയോൺമെന്റ് അതോറിറ്റിയും പോയ്സൺ കൺട്രോൾ സെന്ററും യോഗം ചേർന്നു

spot_img

കുവൈറ്റ് സിറ്റി: പൊതുസ്ഥലങ്ങൾക്ക് സമീപം വിഷച്ചെടികൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന്, കുവൈറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയും കുവൈറ്റ് പോയ്സൺ കൺട്രോൾ സെന്ററും തമ്മിൽ ഏകോപന യോഗം ചേർന്നു. വിഷച്ചെടികൾ സംബന്ധിച്ച പരാതികളും റിപ്പോർട്ടുകളും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.പോയ്സൺ കൺട്രോൾ സെന്റർ ഡയറക്ടർ അബ്ദുൽ ലത്തീഫ് അൽ-ഔമിയും, എൻവയോൺമെന്റ് അതോറിറ്റിയുടെ ജൈവവൈവിധ്യ വിഭാഗം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള വിവരങ്ങൾ കൈമാറുന്നതും ഏകോപനം ശക്തമാക്കുന്നതും യോഗത്തിൽ വിലയിരുത്തി. വേഗത്തിലുള്ള പ്രതികരണവും ആവശ്യമായ മുൻകരുതലുകളും ഉറപ്പാക്കുന്നതിനായി പ്രത്യേക കോൺടാക്റ്റ് പോയിന്റുകളും തിരിച്ചറിഞ്ഞിട്ടുണ്ട്.

സമൂഹത്തിന്റെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയാണ് ഈ നടപടി. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിന്റെ സഹകരണത്തോടെ ഇത്തരം വിഷച്ചെടികൾ നിൽക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!