കുവൈത്ത്: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് സ്ഥിരതാമസത്തിനായി മടങ്ങുന്ന പത്തനംതിട്ട, തിരുവല്ല, പൊടിയാടി സ്വദേശിയും ഇൻകാസ് കുവൈത്ത് അംഗവുമായ ശ്രീ സജി വർഗീസിനും ആനി സജിക്കും ഇൻകാസ് കുവൈത്തിന്റെ നേതൃത്വത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
വർഷങ്ങൾ നീണ്ട പ്രവാസജീവിതത്തിലെ ജോലിത്തിരക്കുകളും അനുഭവങ്ങളും പൂർത്തിയാക്കി, സ്വന്തം നാട്ടിലേക്ക് കുടുംബത്തോടൊപ്പം സന്തോഷത്തോടെ മടങ്ങുന്നതിന്റെ സംതൃപ്തി ശ്രീ സജി വർഗീസും കുടുംബവും ചടങ്ങിൽ പങ്കുവെച്ചു.യാത്രയയപ്പ് യോഗത്തിൽ ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, തമ്പി ലൂക്കോസ്, ഷിജു ഓതറ, ബിജു അലക്സാണ്ടർ, ജിജി നൈനാൻ, ബിജു ഡാനിയൽ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന്, പ്രവാസത്തിലെ മാതൃകാപരമായ സേവനങ്ങളെ മാനിച്ച് ശ്രീ സജി വർഗീസിനും ആനി സജിക്കും ഉള്ള ഉപഹാരം ചെയർമാൻ രാജീവ് നടുവിലെമുറി കൈമാറി. ഇനിയുള്ള ജീവിതം നാട്ടിൽ എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയും, സമാധാനവും ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് യോഗം ഹൃദയപൂർവ്വം ആശംസിച്ചു. ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും രേഖപ്പെടുത്തി.



