കുവൈത്ത്സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ‘നന്മ ഭവന’ പദ്ധതിയുടെ പൂർത്തീകരണത്തിനായി ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ച് ഗ്രാൻഡ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബിരിയാണി ചലഞ്ചിലൂടെ 3,500 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
നിർധനരും ഭവനരഹിതരുമായ കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നന്മ ഭവന’ പദ്ധതിയുടെ ഭാഗമായി നിലവിൽ അഞ്ച് വീടുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഈ വീടുകളുടെ പൂർത്തീകരണത്തിനാവശ്യമായ വിഭവസമാഹരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ ഡോ. മുഹമ്മദ് അലി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ, നന്മ കോഓർഡിനേറ്റർ റസാഖ് അയ്യൂർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ താഹ കോട്ടക്കൽ, ഗ്രാൻഡ് ഹൈപ്പർ പ്രതിനിധി ജംഷാദ് എന്നിവർ സംസാരിച്ചു.
അഹ്മദ് അൽ മഗ്രിബിയും സാഫ് കുവൈത്തും ബിരിയാണി ചലഞ്ചുമായി സഹകരിച്ചു കുവൈത്ത് കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി. ജില്ലാ, മണ്ഡലം ഭാരവാഹികളും വൈറ്റ് ഗാർഡ് അംഗങ്ങളും കെഎംസിസിയുടെ പ്രധാന പ്രവർത്തകരും ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.



