HomeGULFഎല്ലാ സർക്കാർ സേവനങ്ങളും ആറ് മാസത്തിനകം 'സഹേൽ' ആപ്പിലേക്ക്; നിർണായക നീക്കവുമായി കുവൈറ്റ്

എല്ലാ സർക്കാർ സേവനങ്ങളും ആറ് മാസത്തിനകം ‘സഹേൽ’ ആപ്പിലേക്ക്; നിർണായക നീക്കവുമായി കുവൈറ്റ്

spot_img

കുവൈറ്റ്സിറ്റി: പൗരന്മാർക്കും പ്രവാസികൾക്കും സർക്കാർ ഓഫീസുകളിൽ നേരിട്ടെത്താതെയും ക്യൂ നിൽക്കാതെയും സേവനങ്ങൾ ലഭ്യമാക്കുന്ന ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹേൽ’ വൻ വിജയമായതിനെ തുടർന്ന്, എല്ലാ സർക്കാർ ഏജൻസികളോടും തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ ആറു മാസത്തിനുള്ളിൽ ആപ്പിലേക്ക് മാറ്റാൻ നിർദ്ദേശം.

ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും കടലാസ് രഹിത ഭരണസംവിധാനത്തിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് ഈ നിർണ്ണായക തീരുമാനം.വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും, വകുപ്പുകൾ തമ്മിലുള്ള ഇലക്ട്രോണിക് ബന്ധം ഉറപ്പാക്കാനും, സർക്കാർ ചെലവുകൾ ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഇടപാടുകാർ നേരിട്ട് ഓഫീസുകളിൽ എത്തുന്നത് ഒഴിവാക്കി വേഗതയേറിയതും കാര്യക്ഷമവുമായ ഡിജിറ്റൽ ഗവേണൻസ് മാതൃകയിലേക്ക് മാറുക എന്നതാണ് പ്രധാന ലക്ഷ്യം.

മന്ത്രാലയങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും സഹായിച്ച ‘സഹേൽ’ ആപ്പിന്റെ വിജയം ‘കുവൈറ്റ് വിഷൻ 2035’ പദ്ധതിയുടെ ലക്ഷ്യങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നതാണ്. പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ വരും മാസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ‘സഹേൽ’ ആപ്പിൽ ലഭ്യമാകും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!