HomeGULFസാൽമി അതിർത്തിയിൽ ലഹരിമരുന്നും 28 കാർട്ടൺ സിഗരറ്റും പിടികൂടി

സാൽമി അതിർത്തിയിൽ ലഹരിമരുന്നും 28 കാർട്ടൺ സിഗരറ്റും പിടികൂടി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമി അതിർത്തി ചെക്ക്‌പോസ്റ്റിലൂടെ ലഹരിമരുന്നുകളും 28 കാർട്ടൺ സിഗരറ്റും രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.സംശയം തോന്നിയതിനെ തുടർന്ന് ഒരു വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ മൂന്ന് ക്യാപ്റ്റഗൺ ഗുളികകളും ഒരു സ്ട്രിപ്പ് ലിറിക്ക ഗുളികകളും കണ്ടെത്തിയത്.

കൂടാതെ, ക്രിസ്റ്റൽ മെത്ത് അല്ലെങ്കിൽ സിന്തറ്റിക് കന്നാബിനോയ്ഡ് ആണെന്ന് സംശയിക്കുന്ന ഖരരൂപത്തിലുള്ള പൊടിയും പിടിച്ചെടുത്തു. ഇത് എന്ത് വസ്തുവാണെന്ന് സ്ഥിരീകരിക്കുന്നതിനായി ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു.വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ 28 കാർട്ടൺ സിഗരറ്റുകളും കണ്ടെത്തി. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു.പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും മറ്റ് സാധനങ്ങളും തുടർ നിയമനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!