HomeGULFനടുറോഡിൽ വാഹനാഭ്യാസം; കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂടി അധികൃതർ പിടിച്ചെടുത്ത് തകർത്തു

നടുറോഡിൽ വാഹനാഭ്യാസം; കുവൈറ്റിൽ രണ്ട് വാഹനങ്ങൾ കൂടി അധികൃതർ പിടിച്ചെടുത്ത് തകർത്തു

spot_img

കുവൈറ്റ് സിറ്റി: ജീവനും സ്വത്തുക്കൾക്കും ഭീഷണിയാകുന്ന അപകടകരമായ ഡ്രൈവിംഗ് രീതികൾക്കെതിരെയുള്ള നടപടികൾ കുവൈറ്റ് അധികൃതർ ശക്തമാക്കി. ഇതിന്റെ ഭാഗമായി റോഡിൽ അശ്രദ്ധമായി വാഹനമോടിച്ച രണ്ട് പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക കേസുകളിൽ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങൾ തകർക്കുകയും ചെയ്തു.

ആദ്യ സംഭവത്തിൽ, നമ്പർ പ്ലേറ്റില്ലാതെ വാഹനം അപകടകരമായി ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സുരക്ഷാ കൺട്രോൾ ഡിപ്പാർട്ട്മെന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അൽ-വഫ്ര കാർഷിക മേഖലയിൽ കണ്ട വാഹനം ഉം അൽ-ഹൈമാൻ വരെ പിന്തുടർന്നാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വാഹനത്തിന് നമ്പർ പ്ലേറ്റോ മറ്റ് തിരിച്ചറിയൽ അടയാളങ്ങളോ ഉണ്ടായിരുന്നില്ല. അശ്രദ്ധമായി വാഹനം ഓടിച്ചതായി പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

രണ്ടാമത്തെ സംഭവത്തിൽ, അൽ-വഫ്ര കാർഷിക മേഖലയിൽ വാഹനം അശ്രദ്ധമായി ഓടിക്കുന്നതായി ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ട്രാഫിക് പട്രോൾ സംഘം സ്ഥലത്തെത്തിയെങ്കിലും വാഹനം നിർത്താതെ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സുരക്ഷാ കൺട്രോൾ ഡിപ്പാർട്ട്മെന്റുമായി നടത്തിയ ഏകോപനത്തിലൂടെ ഇയാളെയും പിന്നീട് പിടികൂടി.രണ്ട് പ്രതികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ഇവരെ സെൻട്രൽ ജയിലിലേക്ക് അയക്കുകയും ചെയ്തു.

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 ബിസ് പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലൂടെയാണ് വാഹനങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടിയത്. ഈ വാഹനങ്ങൾ അധികൃതരുടെ സാന്നിധ്യത്തിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമായ ഡ്രൈവിംഗ് നടപടികൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾക്കൊന്നും നിയമനടപടികളിൽ നിന്ന് പ്രതികളെ രക്ഷിക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്നവർ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഓർമ്മിപ്പിച്ച ഡയറക്ടറേറ്റ്, ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികൾ തുടരുമെന്നും ആവർത്തിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!