HomeGULFസഹേൽ ആപ്പിൽ പുതിയ 'ബലാഗ്' സേവനം ആരംഭിച്ച് കുവൈറ്റ് സർക്കാർ; പരാതികളും അഭിപ്രായങ്ങളും ഇനി എളുപ്പത്തിൽ...

സഹേൽ ആപ്പിൽ പുതിയ ‘ബലാഗ്’ സേവനം ആരംഭിച്ച് കുവൈറ്റ് സർക്കാർ; പരാതികളും അഭിപ്രായങ്ങളും ഇനി എളുപ്പത്തിൽ സമർപ്പിക്കാം

spot_img

കൂവൈറ്റ് സിറ്റി: പൊതുജനങ്ങളും സർക്കാർ ഏജൻസികളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി, ഔദ്യോഗിക ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ ‘സഹേൽ’ പുതിയ ‘ബലാഗ്’ (Balagh) മെനു പുറത്തിറക്കി. പൗരന്മാർക്കും താമസക്കാർക്കും അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ചുള്ള പരാതികളും അഭിപ്രായങ്ങളും നേരിട്ട് അറിയിക്കാനും, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പങ്കാളികളാകാനും ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

പരാതികളും നിരീക്ഷണങ്ങളും നേരിട്ട് ബന്ധപ്പെട്ട സർക്കാർ ഏജൻസിക്ക് സമർപ്പിക്കാനും, അപേക്ഷയുടെ നിലവിലെ സ്ഥിതി ആപ്ലിക്കേഷൻ വഴി തത്സമയം ട്രാക്ക് ചെയ്യാനും ‘ബലാഗ്’ സേവനത്തിലൂടെ സാധിക്കുമെന്ന് സഹേൽ ബിസിനസ്’ ആപ്ലിക്കേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ബുധനാഴ്ച നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. നടപടിക്രമങ്ങൾ ലഘൂകരിക്കാനും, പരാതികൾ വേഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളിൽ എത്തിക്കാനും, പ്രതികരണശേഷിയും ഫോളോ-അപ്പും കൂടുതൽ കാര്യക്ഷമമാക്കാനും ഈ പുതിയ സംവിധാനം ഏറെ സഹായിക്കുമെന്നും സമിതി കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ, അഴിമതി വിരുദ്ധ സമിതി (നസാഹ), ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നീ പ്രധാന സർക്കാർ വകുപ്പുകളാണ് ഈ പുതിയ സേവനത്തിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!