HomeGULFകുവൈറ്റിൽ വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയെന്നും ഞായറാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്

കുവൈറ്റിൽ വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയെന്നും ഞായറാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്

spot_img

കുവൈത്ത്സിറ്റി: രാജ്യത്ത് താപനിലയിൽ കുറവുണ്ടായിട്ടുണ്ടെന്നും, വരുന്ന വെള്ളിയാഴ്ച ചെറിയ തോതിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഞായറാഴ്ച ചില സമയങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധറാർ അൽ-അലി അറിയിച്ചു.ഇന്ത്യൻ മൺസൂൺ ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് രാജ്യത്ത് ഈ കാലാവസ്ഥ അനുഭവപ്പെടുന്നതെന്ന് ബുധനാഴ്ച നൽകിയ വിശദീകരണത്തിൽ അദ്ദേഹം വ്യക്തമാക്കി. ചൂടുകൂടിയതും ഈർപ്പമുള്ളതുമായ വായുപ്രവാഹത്തോടൊപ്പം തെക്കുകിഴക്കൻ കാറ്റ് മിതമായ രീതിയിൽ വീശിയടിക്കാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റ് ശക്തമാകാനും കടലിൽ ആറ് അടിയിലധികം ഉയരത്തിൽ തിരമാലകൾ ഇരമ്പാനും ഇത് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിനും 43 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താരതമ്യേന കുറയാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.വെള്ളിയാഴ്ച മുതൽ മഴയ്ക്കുള്ള ചെറിയ സാധ്യതകളുണ്ട്. ഇത് ഞായറാഴ്ചയോടെ ചില സമയങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയായി മാറാം. പൊതുവെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പ്രത്യേകിച്ചും പകൽ സമയങ്ങളിൽ തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുതലായിരിക്കും, രാത്രിയിൽ കാലാവസ്ഥ ചൂടുകുറഞ്ഞും മിതമായ രീതിയിലുമായിരിക്കും അനുഭവപ്പെടുക.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!