HomeGULFകുവൈത്തിലെ അൽ ഷഹീദ് പാർക്ക് മൂന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കുവൈത്തിലെ അൽ ഷഹീദ് പാർക്ക് മൂന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിൽ അൽ ഷഹീദ് പാർക്കിന്റെ മൂന്നാംഘട്ടം പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് ഉദ്ഘാടനം ചെയ്തു.ബുധനാഴ്ച വൈകിട്ട് അൽ സൂർ തിയേറ്ററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി സ്മാരകം അനാച്ഛാദനം ചെയ്തതോടെയാണ് പാർക്കിന്റെ പുതിയ ഘട്ടം ഔദ്യോഗികമായി തുറന്നത്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

അൽ ഷഹീദ് പാർക്കിന്റെ സുപ്രധാന വികസനമാണ് മൂന്നാംഘട്ടമെന്നും സംസ്കാരം, വിനോദം, ടൂറിസം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള പ്രധാന കേന്ദ്രമെന്ന നിലയിൽ പാർക്കിന്റെ പ്രാധാന്യം ഇതോടെ കൂടുതൽ വർധിക്കുമെന്നും അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ് പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അൽ സൂർ തിയേറ്റർ മൂന്നാംഘട്ടത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇൻഡോർ, ഔട്ട്ഡോർ സാംസ്കാരിക-വിനോദ-ടൂറിസം സൗകര്യങ്ങളും പുതിയ ഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിൽ കുവൈത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും ദേശീയ ഐക്യവും അവതരിപ്പിച്ച “അൽ സൂർ” എന്ന കലാപരിപാടിയും അരങ്ങേറി.ചടങ്ങിന് ശേഷം പ്രധാനമന്ത്രി മൂന്നാംഘട്ടത്തിലെ വിവിധ സാംസ്കാരിക, വിനോദ, ടൂറിസം സൗകര്യങ്ങൾ സന്ദർശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!