HomeINDIA174 ജീവനുകൾക്ക് കാവലാളായി മച്ചാർ; കൈയടിച്ച് ലോകം

174 ജീവനുകൾക്ക് കാവലാളായി മച്ചാർ; കൈയടിച്ച് ലോകം

spot_img

ദുബായ്: കത്തിമുനകുത്തിയിറങ്ങി പ്രാണൻ പിടയും വേദനയോട് മല്ലിട്ട് കോക്പിറ്റ് തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും ആ മനുഷ്യന്റെ ഇടനെഞ്ച്, ആകാശത്ത് മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽക്കിടക്കുന്ന ആ ജീവനുകൾക്കായി പിടഞ്ഞു.അവസാന ഊർജവും സംഭരിച്ച് കോക്പിറ്റ് വാതിൽ തുറക്കാൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ കൈനീണ്ടപ്പോൾ അത് 174 യാത്രക്കാരുടെ പുതുജീവനിലേക്കുള്ള വഴികൂടിയായി.

സ്വന്തം വേദന കടിച്ചമർത്തി ഫ്ലൈ ദുബായ് വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കാൻ സുധീരമായി പോരാടിയ ഇന്ത്യൻ പൈലറ്റ് മച്ചാറിന് സല്യൂട്ട് നൽകുകയാണ് ലോകം. അദ്ദേഹത്തെയോർത്ത് അഭിമാനമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ക്യാപ്റ്റൻ മച്ചാർ വീരനായകനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.യഥാർഥ നായകനെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശേഷണം. ഹീറോയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് -ലോകം മുഴുവൻ ആ ധൈര്യത്തെ വാഴ്ത്തുകയാണ്.

പിതാവ് ഭൂപേന്ദ്രഭായ്, മാതാവ് ഗീതാബെൻ, ഭാര്യ സോണൽബെൻ എന്നിവരെ ഫോണിൽവിളിച്ച് പ്രധാനമന്ത്രി മോദി എല്ലാ സഹായവും വാഗ്ദാനംചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തുടങ്ങിയവരും അഭിനന്ദിച്ചു.പൈലറ്റിന് ഗുജറാത്ത് സർക്കാരിന്റെ വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ് നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മച്ചാറിനെ വിദഗ്ധചികിത്സയ്ക്കായി സൗദി അറേബ്യയിൽനിന്ന് യു.എ.ഇ.യിലേക്ക് വ്യോമമാർഗം എത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. മച്ചാറിന്റെ കുടുംബവും യു.എ.ഇ.യിലെത്തിയിട്ടുണ്ട്.

ബുധനാഴ്ച ദുബായിൽനിന്ന് ഇസ്രയേലിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനായിരുന്നു മച്ചാർ. യാത്രാമേധ്യ ഒമാനിയായ സഹപൈലറ്റ് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്റെ നിയന്ത്രണമേറ്റെടുക്കാൻ ശ്രമിച്ചു. ഇതിനിടെ വിമാനം മുപ്പതിനായിരം അടിയിൽനിന്ന് അതിവേഗം താഴേക്ക് പതിച്ചു.പക്ഷേ, മച്ചാറിന് കോക്പിറ്റ് വാതിലിന്റെ റിലീസ് തുറക്കാൻ സാധിച്ചത് നിർണായകമായി. ഇതോടെ യാത്രക്കാരും ജീവനക്കാരും കോക്പിറ്റിൽക്കടന്ന് അക്രമി പൈലറ്റിനെ കീഴ്‌പ്പെടുത്തി.‌വിമാനത്തിൽ യാത്രക്കാരായുണ്ടായിരുന്ന രണ്ടുപൈലറ്റുമാർക്ക് നിയന്ത്രണം ഏറ്റെടുക്കാനും സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കാനും സാധിച്ചു. പൈലറ്റായി 13 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള മച്ചാറിന് 9750 കിലോമീറ്റർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. 

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!