HomeGULFഅഹമ്മദിയിൽ വൻ ലഹരിമരുന്ന് വേട്ട; 2.5 കിലോ ഹാഷിഷും 2,500 ലിറിക്ക ക്യാപ്സ്യൂളുകളും പിടികൂടി

അഹമ്മദിയിൽ വൻ ലഹരിമരുന്ന് വേട്ട; 2.5 കിലോ ഹാഷിഷും 2,500 ലിറിക്ക ക്യാപ്സ്യൂളുകളും പിടികൂടി

spot_img

കുവൈത്ത് സിറ്റി: അഹമ്മദി മേഖലയിൽ ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും നടത്തിയെന്ന സംശയത്തിൽ ഒരാളെ കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.പ്രതിയിൽ നിന്ന് 2.5 കിലോഗ്രാം ഹാഷിഷ്, 2 കിലോഗ്രാം മരിജുവാന, 200 ഗ്രാം മെത്താംഫെറ്റമിൻ, 2,500 ലിറിക്ക ക്യാപ്സ്യൂളുകൾ, 300 മെത്തഡോൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു.

ഇതിന് പുറമെ രാസവസ്തു കലർത്തിയ A4 പേപ്പറുകൾ, രണ്ട് ഡിജിറ്റൽ ത്രാസുകൾ, ലഹരിമരുന്ന് ചെറിയ അളവുകളിൽ പാക്ക് ചെയ്ത് വിൽക്കാൻ ഉപയോഗിക്കുന്നതായി സംശയിക്കുന്ന ഒഴിഞ്ഞ കവറുകൾ എന്നിവയും അധികൃതർ കണ്ടെടുത്തു.പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള ശക്തമായ നടപടികൾ തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!