കുവൈത്ത്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവഹിച്ചു.
OICC കുവൈത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ OICC കുവൈത്ത് നാഷണൽ ആക്ടിങ് പ്രസിഡന്റ് ബി. എസ്. പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജീവൻ രക്ഷിക്കുക എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ക്യാമ്പിൽ OICC പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സജീവമായി പങ്കാളികളായി. ക്യാമ്പിന്റെ വിജയത്തിനായി കമ്മിറ്റി അംഗങ്ങൾ വിവിധ ക്രമീകരണങ്ങൾ ഒരുക്കുകയും രക്തദാതാക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു.
ചടങ്ങിൽ OICC നാഷണൽ വൈസ് പ്രസിഡന്റുമാരായ സിദ്ധിഖ് അപ്പകൻ, വിപിൻ മങ്ങാട്, സീനിയർ നേതാവ് കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറിമാരായ രാമകൃഷ്ണൻ കള്ളാർ, ബിനോയ് ചന്ദ്രൻ, നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, സെക്രട്ടറിമാരായ റെജി കോരിത്, ജോസഫ് മാത്യു, ഇല്യാസ് പൊതുവാച്ചേരി, സുഭാഷ് പി., വനിതാ വിങ് പ്രസിഡന്റ് ഷെറിൻ ബിജു, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി എന്നിവർ പങ്കെടുത്തു.
വിവിധ ജില്ലാ ഭാരവാഹികളായ റോയി അബ്രഹാം, ബൈജു പോൾ, ശിവദാസൻ പിലാക്കാട്, സാബു പോൾ, വിജോ തോമാസ്, അൽ അമീൻ എന്നിവരും OICC കണ്ണൂർ ജില്ലാ ഭാരവാഹികളായ സുമേഷ് പി., സജിൽ പി. കെ., റിയാസ് പരേത്, ബൈജു തോമസ്, രജിത്ത് കെ. സി., ഫഹദ് കൊയ്യടാൻ, അഷ്‌റഫ് പൊതുവാച്ചേരി തുടങ്ങിയവരും പരിപാടിക്ക് ആശംസകൾ നേർന്നു.OICC കണ്ണൂർ ജില്ലാ വെൽഫെയർ സെക്രട്ടറി സുജിത്ത് കായലോടും ജോയിന്റ് ട്രഷറർ ബിനോയ് കരിമ്പിലും നന്ദി രേഖപ്പെടുത്തി.
ഗാന്ധിജയന്തി ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് പ്രവാസി സമൂഹത്തിനിടയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജീവൻ രക്ഷിക്കാനുള്ള മഹത്തായ പ്രവർത്തനത്തിൽ കൂടുതൽ പേരെ പങ്കാളികളാക്കുന്നതിനും സഹായകമായി.
ക്യാമ്പ് വിജയകരമാക്കാൻ സഹകരിച്ച രക്തദാതാക്കൾക്കും OICC ദേശീയ, ജില്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതർക്കും OICC കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.



