HomeGULFകുവൈത്തിൽ നിന്ന് ഈജിപ്ഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘പോകഹോണ്ടാസിനെ’ നാടുകടത്തി

കുവൈത്തിൽ നിന്ന് ഈജിപ്ഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘പോകഹോണ്ടാസിനെ’ നാടുകടത്തി

spot_img

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ ‘പോകഹോണ്ടാസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈജിപ്ഷ്യൻ ഫാഷനിസ്റ്റയും ഇൻഫ്ലുവൻസറുമായ നൂർഹാനെ കുവൈത്തിൽ നിന്ന് നാടുകടത്തി. പൊതുതാൽപര്യം മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

നൂർഹാനുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ കുവൈത്ത് അധികൃതർ അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് വർധന, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നൂർഹാൻ, അവരുടെ മാതാവ്, മറ്റ് ചിലർ എന്നിവരെ ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിച്ചതായി ഏപ്രിലിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.പുതിയ ഉത്തരവോടെ നൂർഹാന് കുവൈത്തിൽ തുടരാൻ അനുമതിയില്ല. ‘പൊതുതാൽപര്യം’ മുൻനിർത്തിയാണ് നാടുകടത്തൽ നടപടിയെന്നാണ് റിപ്പോർട്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!