HomeGULFഹവല്ലിയിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം; ഒരാൾക്ക് പരിക്ക്

ഹവല്ലിയിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം; ഒരാൾക്ക് പരിക്ക്

spot_img

കുവൈത്ത്സിറ്റി: ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് ഉണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും ഒരാൾക്ക് പരിക്കേറ്റു.

ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് ഹവല്ലി ഫയർ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

പരിക്കേറ്റയാൾക്ക് സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു.ഗ്യാസ് ചോർച്ചയുടെ കാരണം, അപകടത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ തോത് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!