HomeGULFജലീബ് അൽ ഷുയൂഖിൽ വൻ മോഷണം; 37 എയർ കണ്ടീഷണറുകൾ കവർന്നു

ജലീബ് അൽ ഷുയൂഖിൽ വൻ മോഷണം; 37 എയർ കണ്ടീഷണറുകൾ കവർന്നു

spot_img

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 37 എയർ കണ്ടീഷണറുകൾ മോഷണം പോയി.കമ്പനി പ്രതിനിധി കെട്ടിടത്തിലെത്തിയപ്പോൾ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 37 എയർ കണ്ടീഷണറുകളും മോഷണം പോയതായി വ്യക്തമായത്.സംഭവത്തെ തുടർന്ന് കമ്പനി പ്രതിനിധി ജലീബ് അൽ ഷുയൂഖ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പബ്ലിക് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിക്കുകയും ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.മോഷണം നടത്തിയയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാതിൽ തകർത്ത് മോഷണം നടത്തിയെന്ന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!