HomeGULFവിലക്ക് ലംഘിച്ച് പ്രവർത്തനം; സൽമിയയിൽ നിയമവിരുദ്ധ ഹോട്ടലും ഭക്ഷ്യശേഖരണ കേന്ദ്രവും പൂട്ടിച്ച് കുവൈത്ത് അധികൃതർ

വിലക്ക് ലംഘിച്ച് പ്രവർത്തനം; സൽമിയയിൽ നിയമവിരുദ്ധ ഹോട്ടലും ഭക്ഷ്യശേഖരണ കേന്ദ്രവും പൂട്ടിച്ച് കുവൈത്ത് അധികൃതർ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ സൽമിയയിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിച്ചിരുന്ന പ്രമുഖ റെസ്റ്റോറന്‍റും ഭക്ഷ്യശേഖരണ കേന്ദ്രവും ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പൂട്ടിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സൽമിയ ഇൻവെസ്റ്റിഗേഷൻ ഓഫീസും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ നിയമലംഘനം കണ്ടെത്തിയത്.

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പരിശോധനയിൽ, മുൻപ് അതോറിറ്റി പൂട്ടിയിട്ട സ്ഥാപനം അധികൃതരുടെ ഉത്തരവ് ലംഘിച്ച് വീണ്ടും പ്രവർത്തിക്കുകയാണെന്ന് വ്യക്തമായി. കാലാവധി കഴിഞ്ഞതോ റദ്ദാക്കിയതോ ആയ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിക്കുക, ആരോഗ്യ പെർമിറ്റില്ലാതെ സ്ഥാപനം തുറക്കുക, അനുവദിച്ച സ്ഥല പരിധിയേക്കാൾ കൂടുതൽ പ്രദേശം അനധികൃതമായി ഉപയോഗിക്കുക എന്നീ ഗുരുതര നിയമലംഘനങ്ങൾ ഇവിടെ കണ്ടെത്തി.

ഇതിനുപുറമേ, നിലവാരമില്ലാത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ വ്യാജ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് കച്ചവടം നടത്തുന്നതായും ഇൻസ്‌പെക്ടർമാർ കണ്ടെത്തി. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!