HomeGULFജലീബ് അൽ ഷുയൂഖിൽ അപകടാവസ്ഥയിലുള്ള 263 കെട്ടിടങ്ങൾ; പൊളിക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം

ജലീബ് അൽ ഷുയൂഖിൽ അപകടാവസ്ഥയിലുള്ള 263 കെട്ടിടങ്ങൾ; പൊളിക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം

spot_img

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ അപകടാവസ്ഥയിലും ജീർണാവസ്ഥയിലുമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം അനുവദിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു.

ഔദ്യോഗിക ഗസറ്റിൽ അറിയിപ്പ് പ്രസിദ്ധീകരിക്കുന്ന തീയതി മുതലാണ് രണ്ടാഴ്ചത്തെ സമയപരിധി ആരംഭിക്കുക. ഈ കാലയളവിനുള്ളിൽ ഉടമകൾ കെട്ടിടങ്ങൾ പൊളിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മുനിസിപ്പാലിറ്റി നേരിട്ട് പൊളിച്ചുനീക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ജലീബ് അൽ ഷുയൂഖിൽ നടത്തിയ സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊതുമരാമത്ത് മന്ത്രാലയം 286 കെട്ടിടങ്ങളും സ്ഥലങ്ങളും പരിശോധിച്ചിരുന്നു. ഇതിൽ 263 കെട്ടിടങ്ങൾ തകർന്നുവീഴാൻ സാധ്യതയുള്ള അപകടാവസ്ഥയിലാണെന്ന് കണ്ടെത്തി.

പരിശോധിച്ചവയിൽ നാല് പുതിയ കെട്ടിടങ്ങൾ, നവീകരണം നടക്കുന്ന ഒരു കെട്ടിടം, 16 ഒഴിഞ്ഞ സ്ഥലങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന രണ്ട് കെട്ടിടങ്ങൾ എന്നിവയും ഉൾപ്പെടുന്നു.അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ താമസക്കാർക്കും സമീപവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് അധികൃതർ തുടർനടപടികൾ ശക്തമാക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!