HomeGULFഷുവൈഖ് ഏറ്റവും ചെലവേറിയ പാർപ്പിട മേഖലയും, ഖിബ്‌ല ഏറ്റവും ചെലവേറിയ വാണിജ്യ മേഖലയും

ഷുവൈഖ് ഏറ്റവും ചെലവേറിയ പാർപ്പിട മേഖലയും, ഖിബ്‌ല ഏറ്റവും ചെലവേറിയ വാണിജ്യ മേഖലയും

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിൽപന വിലകളിൽ പ്രദേശങ്ങൾ തമ്മിൽ വലിയ അന്തരം പ്രകടമാകുന്നതായി നീതിന്യായ മന്ത്രാലയത്തിന്റെ കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രി പുറത്തുവിട്ട 2026 മൂന്നാം പാദത്തിലെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതത് മേഖലകളിൽ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തി അൽ ഖിബ്‌ല, അൽ സാൽമിയ, അൽ ഷുവൈഖ് റസിഡൻഷ്യൽ എന്നീ പ്രദേശങ്ങൾ വിപണിയിലെ മുൻനിര കേന്ദ്രങ്ങളായി മാറി.

വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ വ്യത്യാസത്തോടെയാണ് അൽ ഖിബ്‌ല മുന്നിലെത്തിയത്. ഇവിടെ നടന്ന ഒരു വിൽപനയിൽ ചതുരശ്ര മീറ്ററിന് 16,908 ദിനാർ എന്ന റെക്കോർഡ് നിരക്കാണ് രേഖപ്പെടുത്തിയത്. നിക്ഷേപക മേഖലയിൽ (ഇൻവെസ്റ്റ്‌മെന്റ് സെക്ടർ) ചതുരശ്ര മീറ്ററിന് ശരാശരി 6,356 ദിനാർ നിരക്കോടെ അൽ സാൽമിയ ഒന്നാമതെത്തിയപ്പോൾ, സ്വകാര്യ ഭവന നിർമ്മാണ മേഖലയിൽ (പ്രൈവറ്റ് ഹൗസിങ്) ചതുരശ്ര മീറ്ററിന് 4,500 ദിനാർ രേഖപ്പെടുത്തി അൽ ഷുവൈഖ് റസിഡൻഷ്യൽ പ്രദേശം മുന്നിലെത്തി.സ്വകാര്യ റസിഡൻഷ്യൽ മേഖലയിലെ വസ്തുവിലകൾ അവ സ്ഥിതി ചെയ്യുന്ന പ്രദേശം, ലൊക്കേഷന്റെ സവിശേഷതകൾ, തലസ്ഥാന നഗരവുമായുള്ള സാമീപ്യം എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നതായും ഡാറ്റ വ്യക്തമാക്കുന്നു.

ഷുവൈഖിന് പിന്നാലെ അബ്ദുള്ള അൽ സലേം സബർബിൽ ചതുരശ്ര മീറ്ററിന് ശരാശരി 2,789 ദിനാർ നിരക്ക് രേഖപ്പെടുത്തി. തലസ്ഥാന മേഖലയോട് ചേർന്നുകിടക്കുന്ന അൽ നുസ്‌ഹയിൽ 2,333 ദിനാറും, അൽ ഫൈഹയിൽ 2,146 ദിനാറും, അൽ ശാമിയയിൽ 2,057 ദിനാറുമാണ് രേഖപ്പെടുത്തിയ മറ്റ് നിരക്കുകൾ. ഏറ്റവും ഉയർന്ന റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിലകൾ പ്രധാനമായും തലസ്ഥാന ഗവർണറേറ്റ് കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!