HomeGULFകുവൈത്തിനെ ആഗോള ഭൗമശാസ്ത്ര ഭൂപടത്തിൽ അടയാളപ്പെടുത്തി 10 അപൂർവ ഭൂമിശാസ്ത്ര മേഖലകൾ

കുവൈത്തിനെ ആഗോള ഭൗമശാസ്ത്ര ഭൂപടത്തിൽ അടയാളപ്പെടുത്തി 10 അപൂർവ ഭൂമിശാസ്ത്ര മേഖലകൾ

spot_img

കുവൈത്തിൽ 10 സവിശേഷ ഭൂമിശാസ്ത്ര സംവിധാനങ്ങളുണ്ടെന്നും ഇവ രാജ്യത്തെ ഒരു തുറന്ന പ്രകൃതി മ്യൂസിയമാക്കി മാറ്റുന്നുവെന്നും കുവൈത്ത് എർത്ത് സയൻസ് സൊസൈറ്റി അറിയിച്ചു.

ലോക ജിയോഡൈവേഴ്സിറ്റി ദിനത്തോടനുബന്ധിച്ച് സൊസൈറ്റി പ്രസിഡന്റ് ഡോ. മുബാറക് അൽ ഹാജിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദശലക്ഷക്കണക്കിന് വർഷങ്ങളായി മേഖലയിൽ ഉണ്ടായ കാലാവസ്ഥാ, ഭൗമഘടനാ മാറ്റങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന തീരപ്രദേശങ്ങളും മരുഭൂമികളും കുവൈത്തിന്റെ പ്രധാന ഭൂമിശാസ്ത്ര പൈതൃകമാണെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ ഒമ്പത് ദ്വീപുകൾ, കുവൈത്ത് ബേ, ഏകദേശം 325 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, തീരദേശ-മരുഭൂമി ഉപ്പുനിലങ്ങൾ, ജാൽ അൽ സൂർ, സുബിയ, തെക്കൻ മേഖലയിലെ കുന്നുകൾ, അഹ്മദി ക്വാറി, വാദി അൽ ബാത്തിൻ, വടക്കൻ-തെക്കൻ മരുഭൂമികൾ എന്നിവയാണ് പ്രധാനപ്പെട്ട 10 ഭൂമിശാസ്ത്ര സംവിധാനങ്ങൾ.

ഇവയിൽ സുബിയ പ്രദേശം പ്രകൃതിദത്തവും ഭൂമിശാസ്ത്രപരവും പുരാവസ്തുശാസ്ത്രപരവുമായി ഏറെ പ്രാധാന്യമുള്ളതാണ്. കുവൈത്തിന്റെ ആദ്യ തുറന്ന ജിയോളജിക്കൽ പാർക്കായ ‘ജിയോപാർക്ക് കുവൈത്ത്’ പദ്ധതിയുടെ പ്രധാന കേന്ദ്രമായും സുബിയയെ തിരഞ്ഞെടുത്തിട്ടുണ്ട്.രാജ്യത്തെ അപൂർവ ഭൂമിശാസ്ത്ര പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ജിയോളജിക്കൽ സർവേ അതോറിറ്റി സ്ഥാപിക്കണമെന്നും കുവൈത്ത് എർത്ത് സയൻസ് സൊസൈറ്റി നിർദേശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!