HomeGULFറസിഡൻഷ്യൽ മേഖലകളിൽ അനധികൃത വ്യാപാരം: കുവൈത്തിൽ വ്യാപക പരിശോധന; നിയമലംഘകർ പിടിയിൽ, സ്ഥാപനങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

റസിഡൻഷ്യൽ മേഖലകളിൽ അനധികൃത വ്യാപാരം: കുവൈത്തിൽ വ്യാപക പരിശോധന; നിയമലംഘകർ പിടിയിൽ, സ്ഥാപനങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

spot_img

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ വിവിധ കേന്ദ്രങ്ങളിൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് അഫയേഴ്‌സ് സെക്ടറും നെഗറ്റീവ് ഫിനോമിന കമ്മിറ്റിയും മറ്റ് സർക്കാർ ഏജൻസികളും സംയുക്തമായി വിപുലമായ സുരക്ഷാ പരിശോധന നടത്തി.

ജനവാസ മേഖലകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും സാമൂഹിക വിരുദ്ധ പ്രവണതകളും തടയുന്നതിനും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.പരിശോധനയിൽ സ്വകാര്യ താമസകേന്ദ്രങ്ങൾക്കുള്ളിൽ അനധികൃതമായി വാണിജ്യ ഇടപാടുകൾ നടത്തിയതിന് ഗാർഹിക വിസയിലുള്ള 15 പ്രവാസി തൊഴിലാളികളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. കൂടാതെ, സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന നാല് പലചരക്ക് കടകളും ഒരു തയ്യൽക്കടയും അധികൃതർ റെയ്ഡ് ചെയ്ത് പൂട്ടിപ്പിച്ചു.

കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർക്കായി ഉപയോഗിച്ചിരുന്ന നിരവധി താമസകേന്ദ്രങ്ങളും പരിശോധനാ സംഘം കണ്ടെത്തി.ഇതിനുപുറമെ, കാലാവധി കഴിഞ്ഞതും മനുഷ്യ ഉപഭോഗത്തിന് തികച്ചും യോഗ്യമല്ലാത്തതുമായ വൻ ഭക്ഷ്യശേഖരവും ഫ്രോസൺ ഇറച്ചിയും മീനും പുകയില ഉൽപ്പന്നങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ കേസെടുക്കുകയും ഉപയോഗശൂന്യമായ സാധനങ്ങൾ പൂർണ്ണമായി നശിപ്പിക്കുകയും ചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റി നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകുകയും മുന്നറിയിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തപ്പോൾ, നിയമം ലംഘിച്ച് പ്രവർത്തിച്ച എല്ലാ കേന്ദ്രങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധം വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അടിയന്തരമായി വിച്ഛേദിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!