കുവൈറ്റ് സിറ്റി : കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ ജനറൽ ഫയർ ഫോഴ്സ് നടത്തിയ വ്യാപക പരിശോധനയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 23 സ്ഥാപനങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ അടച്ചുപൂട്ടി. കെട്ടിടങ്ങളും സ്ഥാപനങ്ങളും അഗ്നിബാധ തടയുന്നതിനുള്ള സുരക്ഷാ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ 61 സ്ഥാപനങ്ങൾക്ക് നിയമലംഘനങ്ങൾ പരിഹരിക്കാൻ നോട്ടീസും മുന്നറിയിപ്പും നൽകി. കൂടാതെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് 69 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജനങ്ങളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കെട്ടിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധനകൾ തുടരുമെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.



