HomeGULFഅബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 22 പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില...

അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 22 പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

spot_img

കുവൈത്ത് സിറ്റി: അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലും ലോഹ വേലിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 22 പ്രവാസി തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ ചിലർക്ക് ഒടിവുകൾ ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകളുള്ളതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.ഇന്നലെ രാവിലെയാണ് അപകടമുണ്ടായ വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. ഉടൻ തന്നെ പോലീസ് പട്രോളിങ് സംഘങ്ങളും ട്രാഫിക് ഓഫീസർമാരും എമർജൻസി മെഡിക്കൽ ടീമുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റ മുഴുവൻ തൊഴിലാളികളെയും അംബുലൻസിൽ ജഹ്റ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരിൽ ഭൂരിഭാഗം പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചപ്പോൾ, മൂന്ന് തൊഴിലാളികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ നിലവിൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ ചികിത്സയിലാണ്. അപകടസ്ഥലത്ത് ഗതാഗത തടസ്സം ഒഴിവാക്കാനും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ട്രാഫിക്-രക്ഷാപ്രവർത്തക സംഘത്തോടൊപ്പം പ്രോജക്ട് മാനേജരും സന്നിഹിതനായിരുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!