കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻ്റ് കൾച്ചറൽ ഓർഗനൈസേഷൻ കുവൈത്ത് ചിങ്ങനിലാവ് 2026 കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. സെട്രൽ സ്‌ക്കൂൾ അബ്ബാസ്സിയയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. മലയാളി കുവൈത്തി വനിത ഫാത്തിമ ഷരീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സാമൂഹിക പ്രവർത്തകരായ മനോജ് മാവേലിക്കര, സത്താർ കുന്നിൽ പ്രവാസികളുടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി റെജികുമാർ സ്വാഗതം പറഞ്ഞു. ട്രെഷറർ സജിനി,രമ , ഉമ്മർ,ഷീജ,ശ്യാം എന്നിവർ ആശംസകൾ നേർന്നു. സൂസൻജോസ് നന്ദി പറഞ്ഞു. കൂട്ടുകാർ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളും വിഭവസമൃദമായ ഓണ സദ്യയും മാവേലിയും പ്രോഗ്രാമിന് മാറ്റ് കൂട്ടി. അന്നൂസ് പരിപാടി നിയന്ത്രിച്ചു.



