HomeGULFയൂറോപ്പിൽ റസ്റ്റോറന്റ് ആരംഭിച്ച് റെസിഡൻസി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; പ്രവാസിയുടെ വെറുതെവിടൽ വിധി...

യൂറോപ്പിൽ റസ്റ്റോറന്റ് ആരംഭിച്ച് റെസിഡൻസി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; പ്രവാസിയുടെ വെറുതെവിടൽ വിധി അപ്പീൽ കോടതി ശരിവെച്ചു

spot_img

കുവൈത്ത് സിറ്റി: യൂറോപ്പിൽ ഒരു റസ്റ്റോറന്റ് ആരംഭിച്ച് രണ്ട് താമസക്കാർക്ക് റെസിഡൻസി പെർമിറ്റ് വാഗ്ദാനം ചെയ്ത് 23,000 കുവൈത്തി ദിനാർ തട്ടിയെന്ന കേസിൽ പ്രവാസിയുടെ വെറുതെവിടൽ വിധി അപ്പീൽ കോടതി ശരിവെച്ചു. മറ്റൊരു വ്യക്തിയുമായി ചേർന്ന് തട്ടിപ്പ് നടത്തി എന്നാരോപിക്കപ്പെട്ട പ്രതിയുടെ അപ്പീലിലാണ് കോടതി നടപടി.നേരത്തെ മിസ്ഡെമീനർ കോടതി പ്രതികൾക്ക് മൂന്ന് വർഷത്തെ തടവും 200 ദീനാർ വീതം പിഴയും ശിക്ഷ വിധിക്കുകയും ശിക്ഷാ കാലാവസ്ഥയ്ക്ക് ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ പ്രതി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് രേഖകളും അന്വേഷണങ്ങളും പരിശോധിച്ചതിൽ നിന്ന് യൂറോപ്യൻ രാജ്യത്ത് റസ്റ്റോറന്റ് പദ്ധതി യഥാർത്ഥത്തിൽ ആരംഭിക്കുകയും പരാതിക്കാരിൽ ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നതായി കോടതി കണ്ടെത്തി. എന്നാൽ പിന്നീട് റെസിഡൻസി പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് തർക്കങ്ങളുണ്ടായത്. വാടക കുടിശ്ശികയെ തുടർന്നും പരാതിക്കാരുടെ സാന്നിധ്യമില്ലായ്മയും കാരണമാണ് പിന്നീട് റസ്റ്റോറന്റ് അടച്ചുപൂട്ടേണ്ടി വന്നത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും, അതിൽ പരാതിക്കാരിലൊരാളുടെ പിതാവ് പങ്കെടുത്തിരുന്നു എന്നതിന്റെ തെളിവുകളും പ്രതി കോടതിയിൽ ഹാജരാക്കിയിരുന്നു.

കുറ്റകൃത്യം തെളിയിക്കുന്നതിനുള്ള നിയമപരമായ തെളിവുകളുടെ അഭാവമുണ്ടെന്നും പ്രവാസികൾക്ക് നൽകിയ വാഗ്ദാനം തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ പര്യാപ്തമായ തെളിവുകൾ ലഭ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. നിക്ഷേപ കരാറിന്റെ അടിസ്ഥാനത്തിലാണ് പണമിടപാട് നടന്നതെന്നും, തട്ടിപ്പ് നടത്തിയതിന് തെളിവില്ലെന്നും വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിയുടെ ഭാഗം ന്യായീകരിച്ച് ഡെഫൻസ് അറ്റോർണി ജറാഹ് അൽ-മാലിക് കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ചിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!