HomeCommunityഭരണഘടനാ സംരക്ഷണ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒഐസിസി കുവൈത്ത്

ഭരണഘടനാ സംരക്ഷണ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒഐസിസി കുവൈത്ത്

spot_img

ജനാധിപത്യത്തിനും íമതേതരത്വത്തിനും നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ മെഴുകുതിരി തെളിയിച്ച് പ്രതിഷേധംകുവൈത്ത് സിറ്റി: ജനാധിപത്യവും മതേതരത്വവും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ആർഎസ്എസ്–സംഘപരിവാർ ശക്തികളുടെ നേതൃത്വത്തിൽ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന നടപടികൾക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലൂടെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നു.ഒഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മാങ്ങാട്ട് , ജനറൽ സെക്രട്ടറിമാരായ ബിനോയ്‌ ചന്ദ്രൻ ,നിബു ജേക്കബ്, സുരേഷ് മാത്തൂർ, റസാക്ക് ചെറുതുരുത്തി,ഇല്യാസ് പുതുവച്ചേരി രാമകൃഷ്ണൻ കള്ളാർ സെക്രട്ടറിമാരായ റെജി കോരുത്, മാർട്ടിൻ പടയാട്ടിൽ, ജോയ്സ് എം ജോൺ,സോജി എബ്രഹാം, ജോസഫ് മാത്യു ജില്ലാ പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്, റോയ് എബ്രഹാം, എബി അതിക്കയം, ബത്താർ വൈക്കം, ആന്റോ വാഴപ്പിള്ളി,ഹബീബ്, ഇസ്മായിൽ കൂനത്തിൽ, ശിവദാസൻ പിലാക്കാട്ട്, അക്ബർ വയനാട്, ലിപിൻ മുഴക്കുന്ന്, സുരേന്ദ്രൻ മുങ്ങത്ത് ജില്ല ജനറൽ സെക്രട്ടറിമാരായ സക്കീർ ഹുസൈൻ റിജോ കോശി, ജിജോ, അൽ അമീൻ, കലേഷ് പിള്ള, അനൂപ് ഒലിക്കൽ, റിഹാബ് തുണ്ടയിൽ, വിൽ‌സൺ ബത്തേരി, അനിൽ ചീമേനി പോഷക സംഘടനാ നേതാക്കളായ ഷോബിൻ സണ്ണി, ഷെറിൻ ബിജു , നൗഷാദ് തീഡിൽ, വിജോ. പ്രജു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദി ചങ്ങൽ രേഖപ്പെടുത്തി.

ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, നീതി, സമത്വം എന്നിവ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഒഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റി പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!