HomeCommunityസലീം പി.എന്നിന് കുവൈത്ത് കെഎംസിസിയുടെ ആദരം. ഉപഹാരം ഷാനിമോൾ ഉസ്മാൻ കൈമാറി

സലീം പി.എന്നിന് കുവൈത്ത് കെഎംസിസിയുടെ ആദരം. ഉപഹാരം ഷാനിമോൾ ഉസ്മാൻ കൈമാറി

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിന് മികച്ച നേതൃത്വം നൽകിയ സലീം പി.എന്നിനെ ഉപഹാരം നൽകി ആദരിച്ചു. കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉപഹാരം കൈമാറി.

കുവൈത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, മുജീബ് മൂടാൽ, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബി.എസ്. പിള്ള, നിസാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിവിധ ജില്ലാ, മണ്ഡലം ഭാരവാഹികളും നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രവാസികൾക്കായി സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിന്റെ വിജയകരമായ ഏകോപനത്തിൽ സലീം പി.എൻ. നൽകിയ സംഭാവനകളെ നേതാക്കൾ അഭിനന്ദിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!