HomeCommunityനോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം വർദ്ധന പിൻവലിക്കണം

നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം വർദ്ധന പിൻവലിക്കണം

spot_img

പ്രവാസികളുടെയും കുടുംബങ്ങളുടെയും ആരോ​ഗ്യ പരിരക്ഷ ലക്ഷ്യമാക്കി നടപ്പിലാക്കിയ നോർക്ക കെയർ ഇൻഷൂറൻസ് ഒരു വർഷം പിന്നിടുമ്പോൾ ഇൻഷൂറൻസ് പ്രീമിയത്തിൽ വരുത്തിയ വൻ വർദ്ധന പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.

കുറഞ്ഞ പ്രീമിയത്തിൽ എല്ലാവർക്കും ആരോ​ഗ്യ പരിരക്ഷ എന്ന രീതിയിൽ നടപ്പിലാക്കിയ പദ്ധതി പ്രീമിയം വർദ്ധനയോടെ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. പ്രായമേദമന്യേ ഫ്ലാറ്റ് പ്രീമിയം എന്നതായിരുന്നു നോർക്ക കെയറിന്റെ പ്രത്യേകത. എന്നാൽ പ്രായത്തിനനുസരിച്ച് വിവിധ സ്ലാബുകളിൽ ഉയർന്ന പ്രീമിയം നൽകേണ്ടി വരുന്നത് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണ്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ ഇൻഷൂറൻസിന് പ്രായപരിധിയില്ലാതെ 13411 രൂപയുണ്ടായിരുന്നത് ഇപ്പോൾ ഇരട്ടിയിലധികം തുക നൽകേണ്ട അവസ്ഥയാണ്.

ഒക്ടോബർ 31-ന് കാലാവധി അവസാനിക്കുന്ന നിലവിലുള്ള പോളിസി ഉടമകൾക്ക് നേരത്തെയുണ്ടായിരുന്ന പ്രീമിയത്തിൽ തന്നെ പോളിസി പുതുക്കാൻ അവസരമുണ്ടാകണം. സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എല്ലാ പോളിസി ഉടമകൾക്കും നിശ്ചിത സമയത്തിനുള്ളിൽ പുതുക്കൽ പൂർത്തിയാക്കാൻ സാധിക്കുകയുമില്ല.

ഈ സാഹചര്യത്തിൽ, നിലവിലുള്ള പോളിസികളുടെ തുടർച്ചയ്ക്കും ആനുകൂല്യങ്ങൾക്കും യാതൊരു തടസ്സവും വരുത്താതെ ന്യായമായ കാലാവധി കൂടി അനുവദിക്കണം. ഗ്രേസ് പീരിയഡ് അനുവദിക്കുന്ന കാലയളവിൽ ചികിത്സാ പരിരക്ഷ നിലനിൽക്കുമോ എന്ന കാര്യത്തിൽ നോർക്ക റൂട്ട്സും ബന്ധപ്പെട്ട ഇൻഷൂറൻസ് കമ്പനിയും വ്യക്തമായ രേഖാമൂലമുള്ള വിശദീകരണം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രീമിയം വർദ്ധനക്കെതിരെ മുഴുവൻ പ്രവാസി സംഘനടകളും ഒറ്റക്കെട്ടായി പ്രതികരിക്കണം

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!