HomeGULFകുവൈത്ത് അമീറിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസ്; യുവാവിന് അഞ്ച് വർഷം കഠിനതടവ്

കുവൈത്ത് അമീറിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസ്; യുവാവിന് അഞ്ച് വർഷം കഠിനതടവ്

spot_img

കുവൈത്ത്സിറ്റി, ഒക്ടോബർ 27: കുവൈത്ത് അമീറിനെയും അമീറിന്റെ ഭരണാധികാരത്തെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പരാമർശങ്ങൾ നടത്തിയ കേസിൽ ഒരാൾക്ക് അഞ്ച് വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. കുവൈത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

സമൂഹമാധ്യമമായ എക്സിൽ (X) അമീറിന്റെ അധികാരത്തെയും പദവിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പ്രസിദ്ധീകരിച്ചതാണ് കേസിന് ആധാരം. സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിയമനടപടികൾ ആരംഭിച്ചത്.അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും പരസ്യമായി ചോദ്യം ചെയ്യുകയും അമീറിന്റെ പദവിയെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകൾ പ്രതി തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു.

എന്നാൽ, തനിക്കെതിരെ ഉന്നയിച്ച എല്ലാ കുറ്റാരോപണങ്ങളും പ്രതി നിഷേധിച്ചു.ജഡ്ജി നാസർ അൽ ബദർ അധ്യക്ഷനായ കോടതിയാണ് പ്രതിക്ക് അഞ്ച് വർഷം കഠിനതടവും വിധി ഉടൻ നടപ്പാക്കാനും ഉത്തരവിട്ടത്. ജഡ്ജിമാരായ ഒമർ അൽ മുലൈഫി, അബ്ദുല്ല അൽ ഫാലിഹ്, സാലിം അൽ സായിദ് എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!