HomeGULFഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈത്തിൽ ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈത്തിൽ ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ വിപണി നിരക്കിന്റെ പകുതി ചെലവിൽ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി കുവൈത്ത് പൗരന്മാരിൽ നിന്ന് പണം തട്ടിയെടുത്തെന്ന കേസിൽ ഇന്ത്യൻ പ്രവാസിയെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു.1970-ൽ ജനിച്ച ഇന്ത്യൻ പൗരനെയാണ് അൽ ഫൈഹ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഗാർഹിക തൊഴിലാളികളെ നിലവിലെ വിപണി നിരക്കിന്റെ പകുതി തുകയ്ക്ക് ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ കുവൈത്ത് പൗരന്മാരെ സമീപിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തൊഴിലാളികളെ എത്തിക്കുന്നതിനായി മുൻകൂർ പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം പാലിക്കാതെ ഇയാൾ അപ്രത്യക്ഷനാകുകയായിരുന്നു എന്നാണ് പരാതി.നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അൽ ഫൈഹ അന്വേഷണ ഉദ്യോഗസ്ഥർ പ്രത്യേക കെണിയൊരുക്കിയാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.തട്ടിപ്പിന് ഇരയായവരുടെ കൃത്യമായ എണ്ണമോ പ്രതി കൈക്കലാക്കിയ ആകെ തുകയോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി കുവൈത്ത് സുരക്ഷാ വിഭാഗങ്ങൾ നടത്തുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!