HomeINDIAപ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്; സ്വകാര്യ ഇടങ്ങൾക്കും ഇളവില്ല, പൊതുസ്ഥലമല്ലെങ്കിൽ വണ്ടിയോടിക്കാമെന്ന ധാരണ തെറ്റ്

പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്; സ്വകാര്യ ഇടങ്ങൾക്കും ഇളവില്ല, പൊതുസ്ഥലമല്ലെങ്കിൽ വണ്ടിയോടിക്കാമെന്ന ധാരണ തെറ്റ്

spot_img

അടൂർ: പ്രായപൂർത്തിയാകാത്തവർ വണ്ടിയോടിക്കുന്നത് സ്വകാര്യ സ്ഥലത്തായാലും ഇളവൊന്നുമില്ല. പൊതുസ്ഥലത്തല്ലെങ്കിൽ ആർക്കും വണ്ടിയോടിക്കാമെന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ടെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ പറഞ്ഞു. സൂത്രപ്പണികളിലൂടെ നിയമനടപടിയിൽനിന്ന് രക്ഷപ്പെട്ടാലും, തെറ്റ് തെറ്റല്ലാതാകുന്നില്ല.

പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്വകാര്യ ഇടങ്ങളിലും വാഹനമോടിക്കുമ്പോൾ നിയമം പാലിക്കണം. സ്വകാര്യ മൈതാനങ്ങൾ, വലിയ എസ്റ്റേറ്റുകൾ, തിയേറ്റർ പാർക്കിങ്, മാളുകളിലെ പാർക്കിങ് ഏരിയകൾ തുടങ്ങിയ ഇടങ്ങളിൽ പൊതുജനങ്ങൾക്കോ മറ്റ് വാഹനങ്ങൾക്കോ പ്രവേശനമുണ്ടെങ്കിൽ, അവ മോട്ടോർവാഹനനിയമപ്രകാരം പൊതുസ്ഥലമായി കണക്കാക്കും. ഇത്തരം ഇടങ്ങളിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് നിയമനടപടികൾക്ക് കാരണമാകും. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് അപകടസാധ്യതമാത്രമല്ല, വാഹനയുടമയ്ക്കും ബാധ്യതയുണ്ടാക്കുന്ന നിയമലംഘനമാണെന്ന് പത്തനംതിട്ട ആർ.ടി.ഒ. സി. ശ്യാം പറഞ്ഞു.

ലൈസൻസില്ലാത്തവർക്ക്, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്ക്, വാഹനമോടിക്കാൻ നൽകുന്ന ഉടമയും നിയമനടപടി നേരിടേണ്ടിവരും. മോട്ടോർവാഹനനിയമം 199-എ അനുസരിച്ച് വാഹനയുടമയോ രക്ഷാകർത്താവോ ആണ് നടപടി നേരിടേണ്ടിവരിക. മൂന്നുവർഷംവരെ തടവും 25,000 രൂപ പിഴയും ലഭിക്കാം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!