കുവൈത്ത് സിറ്റി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണം ഇൻകാസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 31-ന് ഫഹാഹീലിലെ മെഡക്സ് മെഡിക്കൽ കെയറിൽ സംഘടിപ്പിച്ചു.
സർവമത പ്രാർത്ഥന, നിലവിളക്ക് തെളിക്കൽ, ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന എന്നിവയോടെ ആരംഭിച്ച അനുസ്മരണ യോഗത്തിൽ ഇൻകാസ് കുവൈത്ത് വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകാസിന്റെ മുതിർന്ന സ്ഥാപക നേതാക്കളിൽ ഒരാളായ ബാബു പനമ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അസാധാരണമായ ധൈര്യവും അതിജീവനശേഷിയും രാജ്യത്തോടുള്ള അചഞ്ചലമായ സമർപ്പണബോധവുമുള്ള നേതാവായിരുന്നുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു.
മുൻ കെപിസിസി ജനറൽ സെക്രട്ടറി, ട്രഷറർ, നിലവിലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി ലോകഭൂപടത്തിൽ സുപ്രധാന സ്ഥാനത്തെത്തിക്കുന്നതിൽ ഇന്ദിരാഗാന്ധി വഹിച്ച നിർണായക പങ്കിനെയും ദീർഘവീക്ഷണമുള്ള അവരുടെ ഭരണനേതൃത്വത്തെയും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യയുടെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ദിരാഗാന്ധി പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ രാജ്യത്തെ നയിക്കുകയും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത നേതാവായിരുന്നുവെന്ന് യോഗത്തിൽ സംസാരിച്ച മറ്റു നേതാക്കളും അഭിപ്രായപ്പെട്ടു.ചടങ്ങിൽ ഇൻകാസ് മീഡിയ കൺവീനർ മധു മാഹി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനമൂട്ടിൽ, ജെയിംസ് വി. കൊട്ടാരം, ഷിജു ഓതറ, അലക്സ് മാനന്തവാടി, തമ്പി ലൂക്കോസ്, ബിജി പള്ളിക്കൽ, വനിതാ കൺവീനർ വിജയലക്ഷ്മി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ഇന്ദിരാഗാന്ധിയുടെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ അവർ ആദരാഞ്ജലികൾ അർപ്പിച്ചു.
റൊമാൻസ് പെയ്റ്റോൺ, ബിജു അലക്സാണ്ടർ, ജിജി നൈനാൻ, ബിജു ഡാനിയൽ, അനു കലുങ്കൽ, ജയപ്രകാശ്, സുബിൻ ജോർജ്, ഡോജി മാത്യു, ജസീൽ കോഴിക്കോട്, ബിനു പത്തനംതിട്ട, ഉണ്ണികൃഷ്ണൻ കൊല്ലം, അനൂപ് പാലക്കാട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.യോഗത്തിൽ ഇൻകാസ് കുവൈത്ത് ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു നന്ദിയും രേഖപ്പെടുത്തി.



