HomeGULFകുവൈറ്റിൽ നടത്തിയ 46,000 സ്തനാർബുദ പരിശോധനകളിൽ 418 കേസുകൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി.

കുവൈറ്റിൽ നടത്തിയ 46,000 സ്തനാർബുദ പരിശോധനകളിൽ 418 കേസുകൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി.

spot_img

കുവൈത്ത് സിറ്റി: കൃത്യമായ മുൻകരുതലുകളിലൂടെയും ബോധവൽക്കരണത്തിലൂടെയും മൂന്നിലൊന്ന് അർബുദ രോഗങ്ങളും തടയാൻ സാധിക്കുമെന്ന് കാൻസർ കൺട്രോൾ സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ഖാലിദ് അൽ സാലെ വ്യക്തമാക്കി. ദേശീയ കാൻസർ ബോധവൽക്കരണ കാമ്പെയ്നായ ‘കാൻ’ (CAN) സംഘടിപ്പിച്ച ‘സ്തനാർബുദ രോഗികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിൽ ബോധവൽക്കരണത്തിന്റെ പങ്ക്’ എന്ന വിഷയത്തിലുള്ള വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനപ്പെട്ട നാല് അപകട ഘടകങ്ങൾ ഒഴിവാക്കുന്നതിലൂടെ കാൻസർ കേസുകൾ 37 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ. ഖാലിദ് അൽ സാലെ ചൂണ്ടിക്കാട്ടി. ശ്വാസകോശ അർബുദ കേസുകളിൽ 80 ശതമാനത്തിനും കാരണം പുകവലിയാണെന്നും, ഹ്യൂമൻ പാപ്പിലോവൈറസ് വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഗർഭാശയമുഖ കാൻസർ 90 ശതമാനത്തോളം പ്രതിരോധിക്കാൻ കഴിയുമെന്ന് അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാമ്പെയ്ൻ ബോർഡ് അംഗം ഡോ. ഹസ്സ അൽ ഷഹീന്റെ നേതൃത്വത്തിലാണ് വെബിനാർ നടന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!