HomeGULFഅതിർത്തി സുരക്ഷ ശക്തമാക്കാൻ കുവൈത്ത്; സൽമി, അബ്ദലി അതിർത്തി പോസ്റ്റുകൾ സന്ദർശിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ്...

അതിർത്തി സുരക്ഷ ശക്തമാക്കാൻ കുവൈത്ത്; സൽമി, അബ്ദലി അതിർത്തി പോസ്റ്റുകൾ സന്ദർശിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ്

spot_img

കുവൈത്ത്സിറ്റി: അൽ-സൽമി, അബ്ദലി അതിർത്തി പോസ്റ്റുകളും വടക്കൻ അതിർത്തിയിലെ 19 കേന്ദ്രങ്ങളും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് സന്ദർശിച്ചു. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അതിർത്തി സുരക്ഷാ സേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, രാജ്യത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുവൈറ്റിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് നാം സൈന്യത്തിൽ ചേർന്നതെന്നും, രാജ്യത്തിനായി കഠിനാധ്വാനം ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും, സൈന്യവും നാഷണൽ ഗാർഡും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ അതിർത്തിയിലെ വിവിധ പോസ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് ഭരണ നേതൃത്വത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. കുവൈറ്റിന്റെ അതിർത്തികളും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിൽ സേനാംഗങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പ്രശംസിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!