HomeGULFകുവൈത്തിലെ മുത്‌ലായിൽ ഷെഡ്‌ഡിന് തീപിടിച്ച് ഒരാൾ മരിച്ചു

കുവൈത്തിലെ മുത്‌ലായിൽ ഷെഡ്‌ഡിന് തീപിടിച്ച് ഒരാൾ മരിച്ചു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ലാ പ്രദേശത്ത് താൽക്കാലികമായി നിർമിച്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഒക്ടോബർ 31 ശനിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.മുത്‌ലാ പ്രദേശത്തെ പ്രീഫാബ്രിക്കേറ്റഡ് ഷാലെയിൽ തീപിടിത്തമുണ്ടായതായി കുവൈത്ത് ഫയർഫോഴ്‌സിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് മുത്‌ലാ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.ലോഹ ഷീറ്റുകളും മറ്റ് നിർമാണ സാമഗ്രികളും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനയുടെ പരിശ്രമഫലമായി തീ നിയന്ത്രണവിധേയമാക്കി പൂർണമായും അണച്ചു. എന്നാൽ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു.തീപിടിത്തം നിയന്ത്രണവിധേയമാക്കിയ ശേഷം തുടർനടപടികൾക്കായി സംഭവസ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി കുവൈത്ത് ഫയർഫോഴ്‌സ് അറിയിച്ചു.മരിച്ചയാളുടെ പേരോ ദേശീയതയോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച വിശദാംശങ്ങളും ഇതുവരെ വ്യക്തമല്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!