കുവൈത്ത് സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് (ഡബ്ല്യു.എം.സി) പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കേരളപ്പിറവി ദിനവും വിപുലമായി കൊണ്ടാടി. ഫഹാഹീല്‍ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ ‘ശ്രാവണം 2026’ എന്ന പേരില്‍ വെള്ളിയാഴ്ച രാവിലെ മുതലായിരുന്നു പരിപാടികള്‍.വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് ജനറല്‍ സെക്രട്ടറി ജെറല്‍ ജോസ് സ്വാഗതം ആശംസിച്ചുകൊണ്ടു തുടങ്ങിയ പരിപാടിക്കു പ്രസിഡന്റ് അബ്ദുൾ അസീസ് മാട്ടുവയിൽ അധ്യക്ഷത വഹിച്ചു. പൊതുപരിപാടിയുടെ ഉദ്ഘാടനം പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. സരിത പി. നിർവഹിച്ചു.
ഡബ്ല്യു.എം.സി ചെയര്‍മാന്‍ സജീവ് നാരായണന്‍, ഉപദേശക സമിതി ചെയര്‍മാന്‍ ബി.എസ്. പിള്ള, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സതീഷ് പ്രഭാകരന്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് സഗീര്‍, ബിന്ദു സജീവ്, ജോയിന്റ് ട്രെഷറർ അഭിലാഷ് നായര്‍, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനറും മീഡിയ കോര്‍ഡിനേറ്ററുമായ അനില്‍ പി. അലക്‌സ്, കമ്മിറ്റി അംഗങ്ങളായ റെക്‌സി വില്യംസ്, ജയകുമാര്‍ എന്‍.എസ്., രാജേഷ് കര്‍ത്ത, ബിജു നൈനാന്‍, ഷഫീഖ് റഹ്മാൻ, കള്‍ച്ചറല്‍ സെക്രട്ടറി ഷമേജ് കുമാര്‍ എന്നിവര്‍ ‘ശ്രാവണം 2026’ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.ചടങ്ങില്‍ ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. സുരേഷിനെ ആദരിച്ചു.
കൂടാതെ, ഓണപരിപാടിക്ക് പേരിടുന്നതിനായി നടത്തിയ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ‘ശ്രാവണം 2026’ എന്ന പേര് നിർദ്ദേശിച്ച ഷനാസ് ഷഫീഖിന് ചടങ്ങിൽ വെച്ച് സമ്മാനം നൽകി.ഈ വര്‍ഷം 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും, കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ റീല്‍സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു.
തിരുവാതിരയോടൊപ്പം കേരളത്തനിമയാർന്ന നൃത്തനിർത്യങ്ങൾ, ആസ്വാദന മികവുള്ള ഗാനങ്ങൾ തുടങ്ങി വിവിധയിനം കലാപരിപാടികളും ഒരുക്കിയിരുന്നു.വനിതാ വിഭാഗം സെക്രട്ടറി പ്രീത സതീഷ്, ട്രഷറര്‍ നിധി സുനീഷ്, ജോയിന്റ് സെക്രട്ടറി ലക്ഷ്മി രാജേഷ്, ജോയിന്റ് ട്രെഷറർ അത്രജ അഭിലാഷ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. വനിതാ വിഭാഗം പ്രസിഡന്റ് സിനു മാത്യു, ആഷി അഭിലാഷ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍.



