കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെ. ജെ. പി. എസ്സ്) സംഘടിപ്പിക്കുന്ന ക്രിസ്മസ് & ന്യൂ ഇയർ സെലിബ്രേഷൻ – 2027 ൻ്റെ പോസ്റ്റർ പ്രകാശന ചടങ്ങും കമ്മറ്റി രൂപീകരണ യോഗവും വെള്ളിയാഴ്ച വൈകിട്ട് 6 : 30 മുതൽ അബ്ബാസിയ സ്രോതസ്സ് ഹാളിൽ നടന്നു.കെ. ജെ. പി. എസ്സ് ആക്ടിംഗ് പ്രസിഡന്റ് തമ്പി ലൂക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ അലക്സ് മാത്യു പുത്തൂർ, ഫ്ലെയർ പ്രകാശനം ചെയ്തു. ക്രിസ്മസ് & ന്യൂ ഇയർ സെലിബ്രേഷൻ – 2027 ൻ്റെ കമ്മറ്റി രൂപീകരണം, സംഘാടനം, നടത്തിപ്പ് എന്നിവയെക്കുറിച്ചുള്ള വിശദമായ വിശദീകരണം യോഗത്തിൽ അവതരിപ്പിച്ചു.
യോഗത്തിൽ കെ. ജെ. പി. എസ്സ് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതവും അബ്ബാസിയ യൂണിറ്റ് കൺവീനർ ടൈറ്റസ് വർഗീസ് നന്ദിയും രേഖപ്പെടുത്തി. വനിതാവേദി ചെയർപേഴ്സൺ മിനി ഗീവർഗീസ്, മീഡിയ സെക്രട്ടറി ഷംന അൽ അമീൻ, ആർട്സ് സെക്രട്ടറി ബൈജു മിഥുനം, കൂടാതെ അനിൽ കുമാർ, നൈസാം പട്ടായി, ദീപു ചന്ദ്രൻ, സജി കുമാർ പിള്ള, ശശികർത്താ, അനി ബാബു, റിനിൽ രാജു, മുകേഷ് നന്ദനം, അൽ അമീൻ, തോമസ് പണിക്കർ, ലിറ്റി അലക്സാണ്ടർ, ഡയോനിയ ജോയ്, ശ്രുതി ഗോപിക, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനുവരി 15 -ന് രാവിലെ 9 : 00 മണി മുതൽ വൈകുന്നേരം 4: 00 മണിവരെ ഖൈത്താൻ, രാജധാനി പാലസ് ൽ നടക്കുന്ന ക്രിസ്മസ് & ന്യൂ ഇയർ സെലിബ്രേഷൻ – 2027 ൻ്റെ പ്രധാന ആകർഷണമായി മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൊല്ലത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും പ്രവാസലോകത്ത് ഉയർത്തിപ്പിടിക്കുന്നതിനായി കെ.ജെ.പി.എസ്സ് കുടുംബാംഗങ്ങൾ സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടിയാണിത്.



