HomeGULFകുവൈത്തിൽ വൻ സുരക്ഷാ പരിശോധന; ഒളിച്ചോടിയ 112 പേരും താമസനിയമം ലംഘിച്ച 48 പേരും ഉൾപ്പെടെ...

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന; ഒളിച്ചോടിയ 112 പേരും താമസനിയമം ലംഘിച്ച 48 പേരും ഉൾപ്പെടെ നിരവധി പേർ പിടിയിൽ; 198 വാഹനങ്ങൾ നീക്കം ചെയ്തു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ വിവിധ കേസുകളിൽ തിരയുന്നവരും താമസനിയമം ലംഘിച്ചവരുമുൾപ്പെടെ നിരവധി പേർ പിടിയിലായി. ഒളിച്ചോടിയതായി പരാതിയുള്ള 112 പേരെയും താമസനിയമം ലംഘിച്ച 48 പേരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സുരക്ഷാ ഡയറക്ടറേറ്റുകളുടെ കാര്യവിഭാഗം മേധാവി ബ്രിഗേഡിയർ അബ്ദുൽ അസീസ് ബന്ദർ അൽ ഒമർ, ക്യാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അഹമ്മദ് റജബ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. പരിസ്ഥിതി പൊലീസ് വിഭാഗവും കുവൈത്ത് മുനിസിപ്പാലിറ്റിയും പരിശോധനയിൽ പങ്കെടുത്തു.

പരിശോധനയിൽ അനധികൃതമായി ജോലി ചെയ്തിരുന്ന 14 പേരെയും ക്രിമിനൽ കേസുകളിൽ തിരയുന്ന 11 പേരെയും പിടികൂടി. കൂടാതെ, 1,44,065 കുവൈത്ത് ദിനാറിന്റെ സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ തിരയുന്ന ആറുപേരെയും അറസ്റ്റ് ചെയ്തു.മയക്കുമരുന്ന് കൈവശംവച്ച അഞ്ച് പേരും മോഷണം, വിശ്വാസവഞ്ചന, മയക്കുമരുന്ന് ഉപയോഗത്തിനായി കൈവശംവയ്ക്കൽ തുടങ്ങിയ കേസുകളിൽ തിരയുന്ന മൂന്നുപേരും പിടിയിലായി. അനധികൃത ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കോടതി ഉത്തരവുപ്രകാരം പിടിച്ചെടുക്കേണ്ട ഒമ്പത് വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി. പരിസ്ഥിതി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 19 കേസുകൾ രജിസ്റ്റർ ചെയ്തതായും കുവൈത്ത് മുനിസിപ്പാലിറ്റി 198 വാഹനങ്ങൾ നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു.ഇതിനുപുറമെ നിരവധി ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തി. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചില വ്യക്തികളെയും മോട്ടോർ സൈക്കിളുകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുക, വിവിധ കേസുകളിൽ തിരയുന്നവരെ കണ്ടെത്തുക, താമസ-തൊഴിൽ നിയമലംഘനങ്ങൾ തടയുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സുരക്ഷാ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!